ലോക്സഭയില്‍ മുത്തലാഖ് ബില്‍ പാസ്സാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടുദില്ലി: ലോക്സഭയില്‍ മുത്തലാഖ് ബില്‍ പാസ്സാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടു. ബജറ്റ് സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് മാധ്യമപ്രവര്‍ത്തകരോട് മോദി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ മുത്തലാഖ് ബില്‍ പാസ്സാക്കാന്‍ കഴിഞ്ഞില്ല. മുസ്ലിം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി ആ നിയമം നമുക്ക് പാസ്സാക്കണം. കഴിഞ്ഞ സമ്മേളനത്തില്‍ രാജ്യസഭ ബില്‍ പാസ്സാക്കിയിട്ടുണ്ട്. ലോക്സഭയില്‍ മുത്തലാഖ് ബില്‍ പാസ്സാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ടു വരണമെന്നും മോദി പറഞ്ഞു. ലോകം മുഴുവന്‍ രാജ്യത്തെ ഉറ്റുനോക്കുന്നു എന്നതിനാല്‍ ഈ ബജറ്റ് സമ്മേളനം സുപ്രധാനമാണെന്നും മോദി പറഞ്ഞു.

Post A Comment: