ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2372.12 അടിയിലെത്തി

ഇടുക്കി: പുതുവര്‍ഷത്തിലേക്കെത്തുമ്പോള്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2372.12 അടിയിലെത്തി. 66.046 ശതമാനം. 1418.676 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണിത്. ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരമുള്ള വിവരമാണിത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 27.62 ശതമാനം വെള്ളമാണ് ഡാമില്‍ കൂടുതലുള്ളത്. 2018ലേക്കെത്തുമ്പോള്‍ കെഎസ്ഇബിയ്ക്ക് കരുത്ത് പകരുന്നതും ഈ വ്യത്യാസം തന്നെയാണ്. വകുപ്പിന് കീഴില്‍ സംസ്ഥാനത്താകെ 2996.467 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണുള്ളത്. 72 ശതമാനം. പെരിങ്കല്‍ ഒഴികെയുള്ള മറ്റ് സംഭരണികളിലെല്ലാം 62 ശതമാനത്തിലധികം വെള്ളമുണ്ട്. നിലവില്‍ വകുപ്പ് പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങുന്നില്ലെങ്കിലും വേനല്‍ കടുക്കുന്നതോടെ ഇതാവശ്യമായി വരുമെന്നാണ് കരുതുന്നത്. ഇത് മുന്നില്‍ കണ്ട് പരമാവധി ചുരുക്കിയാണ് ഉത്പാദനമെന്നും അധികൃതര്‍ പറയുന്നു. ശനിയാഴ്ച ആഭ്യന്തര ഉത്പാദനം 9.2748 ദശലക്ഷം യൂണിറ്റായിരുന്നപ്പോള്‍ ഉപഭോഗം 63.2033 ആയിരുന്നു.

Post A Comment: