സെന്‍സെക്‌സ് 78 പോയന്റ് ഉയര്‍ന്ന് 34,431ലും നിഫ്റ്റി 12 പോയന്റ് നേട്ടത്തില്‍ 10,635ലുമാണ് വ്യാപാരം നടക്കുന്നത്



സെന്‍സെക്‌സ് 78 പോയന്റ് ഉയര്‍ന്ന് 34,431ലും നിഫ്റ്റി 12 പോയന്റ് നേട്ടത്തില്‍ 10,635ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1003 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 358 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, എസ്ബിഐ, വിപ്രോ, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി, ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ഐടിസി, ഹീറോ മോട്ടോര്‍കോര്‍പ്, സണ്‍ ഫാര്‍മ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, ലുപിന്‍, ഐഒസി, വേദാന്ത, ഡോ. റെഡ്ഡീസ് ലാബ്, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. 

Post A Comment: