23 മില്യണ്‍ ഡോളറാണ് പദ്ധതിക്ക് ചെലവിടുക.ദില്ലി: ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് മെല്ലപ്പോക്കിലായ,​ വിയറ്റ്നാമുമായുള്ള സാറ്റ്ലൈറ്റ് സ്റ്റേഷന്‍ പ്രവര്‍ത്തനസജ്ജമാക്കാനുള്ള പദ്ധതിയില്‍ ഇന്ത്യ ഒരുപടി കൂടി അടുത്തു. ആസിയന്‍ രാജ്യങ്ങളുടെ യോഗത്തിന് മുമ്പ് വിയറ്റ്നാം പ്രധാനമന്ത്രി നൂയെന്‍ സുവാന്‍ ഫുക്കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. ചൈന, തെക്കന്‍ ചൈനാക്കടല്‍ എന്നിവയെ ബഹിരാകാശത്ത് നിന്നും നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് സാറ്റ്ലൈറ്റ് സ്റ്റേഷനും ഇമേജിംഗ് സെന്ററും സ്ഥാപിക്കുന്നത്. ഇന്ത്യയുടെ ഐ.എസ്.ആര്‍.ഒയും വിയറ്റ്നാമിന്‍റെ നാഷണല്‍ റിമോട്ട് സെന്‍സിംഗ് ഡിപ്പാര്‍ട്ട്മെന്റും ചേര്‍ന്നാണ് ഹോ ചി മിന്‍ സിറ്റിയില്‍ സാറ്റലൈറ്റ് ട്രാക്കിംഗ് ആന്‍ഡ് ഡാറ്റാ റിസീവിംഗ് സെന്‍റര്‍ സ്ഥാപിക്കുന്നത്. 23 മില്യണ്‍ ഡോളറാണ് പദ്ധതിക്ക് ചെലവിടുക. സൈനികാവശ്യങ്ങള്‍ക്കും ഇമേജിംഗ് സംവിധാനം ഉപയോഗിക്കും.  സാറ്റ്ലൈറ്റ് സ്റ്റേഷനെ ഇന്തോനേഷ്യയിലെ ഐ.എസ്.ആര്‍.ഒയുടെ സ്റ്റേഷനുമായി ബന്ധിപ്പിക്കും. ഇതോടെ ഇന്ത്യയില്‍ നിന്ന് വിക്ഷേപിക്കുന്ന സാറ്റ്ലൈറ്റുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളെ അപഗ്രഥിക്കാന്‍ ഹോ ചി മിന്‍ സിറ്റിയിലെ കേന്ദ്രത്തെ ഉപയോഗിക്കാനാവും. 

Post A Comment: