പാകിസ്താന് അതിര്‍ത്തിയില്‍ നടത്തിയ വെടിവയ്പിന് ഇന്ത്യന്‍ സേന ശക്തമായ രീതിയില്‍ തിരിച്ചടി നല്കി
ദില്ലി: ശനിയാഴ്ച പാകിസ്താന് അതിര്‍ത്തിയില്‍ നടത്തിയ വെടിവയ്പിന്
ഇന്ത്യന്‍ സേന ശക്തമായ രീതിയില്‍ തിരിച്ചടി നല്കി. തിങ്കളാഴ്ച നിയന്ത്രണ രേഖയില്‍
ഇന്ത്യന്‍ സേനയുടെ പ്രത്യാക്രമണത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു. നാലു
പേര്‍ക്ക് പരുക്കേറ്റു. ജമ്മു കശ്മീരിലെ പൂഞ്ചിലാണ് ഇന്ത്യന്‍ സേന തിരിച്ചടിച്ചത്.
ശനിയാഴ്ച റജൗരിയിലെ നിയന്ത്രണ രേഖയില്‍ പാകിസ്താന്റെ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍
സൈനികന് മരിച്ചിരുന്നു. 70ാമത് സേന ദിനം
ആഘോഷിക്കുന്ന വേളയിലാണ് ഇന്ത്യന്‍ സേന ശക്തമായി മറുപടി നല്‍കുന്നത്. പുലര്‍ച്ചെ
ഉറി മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ആറ് ജെയ്ഷെ മുഹമ്മദ് ഭീകരരെയും സൈന്യം
വധിച്ചിരുന്നു. അഞ്ചു പേരുടെ മൃതദേഹങ്ങളും നിരവധി ആയുധങ്ങളും കണ്ടെടുത്തു. സൈനിക
കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് എത്തിയ ചാവേറുകളാണ് ഇവരെന്ന് സൈന്യത്തിന് വിവരം
ലഭിച്ചിരുന്നു. അതേസമയം, ഇന്ത്യ കോട്ലിയില്‍ ജന്ദ്രോട്ടില്
നടത്തിയ ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടതായി പാകിസ്താനും
സമ്മതിച്ചിട്ടുണ്ട്.
Post A Comment: