പുതുവത്സരാഘോഷത്തിന് ശേഷം രാജസ്ഥാനില്‍ നിന്നും താജ്മഹല്‍ കാണാനായി തിരിച്ച യാത്രയാണ് ദുരന്തത്തില്‍ കലാശിച്ചത്

ജയ്പൂര്‍: ഇന്ത്യയില്‍ പുതുവത്സരാഘോഷത്തിനെത്തിയ വിദേശ വിനോദ സഞ്ചാരി ട്രെയിനില്‍ നിന്ന് വീണുമരിച്ചു. നെതര്‍ലാന്‍ഡ്സില്‍ നിന്നുള്ള എറിക് ജൊഹാനസാണ് മരിച്ചത്. രാജസ്ഥാനിലെ സവായ് മധോപൂര്‍ സ്റ്റേഷനില്‍ നിന്ന് തെറ്റായ ട്രെയിനില്‍ കയറിയ ഇയാള്‍ തിരിച്ചിറങ്ങുന്നതിനിടെ തലയിടിച്ച്‌ വീണാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബ്രിട്ടീഷ് പൗരനായ സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുതുവത്സരാഘോഷത്തിന് ശേഷം രാജസ്ഥാനില്‍ നിന്നും താജ്മഹല്‍ കാണാനായി തിരിച്ച യാത്രയാണ് ദുരന്തത്തില്‍ കലാശിച്ചത്. ആഗ്രയിലേക്ക് പോകേണ്ട തങ്ങള്‍ കയറിയത് മറ്റൊരു ട്രെയിനിലാണെന്ന് മനസിലാക്കിയ ഇരുവരും ചാടിയിറങ്ങുകയായിരുന്നു. എന്നാല്‍ പ്ലാറ്റ്ഫോമില്‍ നിന്നും പുറപ്പെട്ട ട്രെയിനില്‍ നിന്നും ഇറങ്ങുന്നതിനിടെ എറികിന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 


സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും ഡല്‍ഹിയിലെ നെതര്‍ലന്‍ഡ്സ് എംബസിയെ വിവരം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സ്ഥലത്തെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന എറികിന്റെ മൃതദേഹം ബന്ധുക്കളെത്തിയ ശേഷം വിട്ടുകൊടുക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Post A Comment: