തക്കാളികള്‍ നല്‍കിയപ്പോള്‍ കണ്‍ട്രോള്‍ ഗ്രൂപ്പിനെ അപേക്ഷിച്ച് അര്‍ബുദ മുഴകള്‍ കുറഞ്ഞതായി കണ്ടുതക്കാളി കഴിക്കുന്നത് ചര്‍മത്തിലെ അര്‍ബുദം പകുതിയായി കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍. യു.എസിലെ ഒഹിയോസ്റ്റേറ്റ് സര്‍വകലാശാലയിലെ ജെസിക്ക കോപ്പര്‍‌സ്റ്റോണിന്‍റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. തക്കാളിയിലെ കരോട്ടിനോയ്ഡുകള്‍ ചര്‍മത്തില്‍ അടിഞ്ഞു കൂടി അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ മൂലം ചര്‍മത്തിനുണ്ടാകുന്ന നാശത്തില്‍ നിന്നു സംരക്ഷിക്കുന്നതാകാം കാരണമെന്ന് കോപ്പര്‍‌സ്റ്റോണ്‍  പറയുന്നു. ഈ പിഗ്മെന്റുകളില്‍ ഏറ്റവും ഫലപ്രദമായ ആന്റി ഓക്‌സിഡന്റ് തക്കാളിയിലടങ്ങിയ കരോട്ടിനോയ്ഡ് ആയ ലൈക്കോപീന്‍ ആണ്. ലൈക്കോപീന്‍ ധാരാളം അടങ്ങിയ ടാന്‍ജരിന്‍ തക്കാളികള്‍ നല്‍കിയപ്പോള്‍ കണ്‍ട്രോള്‍ ഗ്രൂപ്പിനെ അപേക്ഷിച്ച് അര്‍ബുദ മുഴകള്‍ കുറഞ്ഞതായി കണ്ടു. ഭക്ഷണം മരുന്നല്ല. എന്നാല്‍ ദീര്‍ഘകാലത്തെ ഉപയോഗം കൊണ്ട് ചില രോഗങ്ങളെ തടയാന്‍ ഭക്ഷണത്തിനു കഴിയും.' സയന്റിഫിക് റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

Post A Comment: