സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നിന്ന് വിധികര്‍ത്താക്കള്‍ പിന്‍വാങ്ങിതൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നിന്ന് വിധികര്‍ത്താക്കള്‍ പിന്‍വാങ്ങി. നൃത്തഇനങ്ങളിലെ 10 വിധികര്‍ത്താക്കളാണ് പിന്‍ വാങ്ങിയത്. പിന്‍മാറ്റം വ്യക്തിപരമായ കാരണങ്ങളാലാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പിന്‍മാറിയ 10 പേര്‍ക്കും പകരക്കാരെ നിയമിച്ചു. വിധികര്‍ത്താക്കള്‍ വിജിലന്‍സിന്‍റെ കര്‍ശന നിരീക്ഷണത്തിലാണ്. അതേസമയം നാളെ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ കലോത്സവ വേദികള്‍ ഉണരും. വടക്കുന്നാഥ ക്ഷേത്ര മൈതാനത്താണ് മൂന്നു പ്രധാന വേദികള്‍. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്‌കൂളുകളിലാണ് മറ്റു മല്‍സരങ്ങള്‍. അന്‍പത്തിയെട്ടാമത് സ്‌കൂള്‍ കലോല്‍സവത്തിന് മാറ്റുകൂട്ടാന്‍ തൃശൂര്‍ ജില്ലയിലെ മൂന്നു മന്ത്രിമാരും സദാസമയം സംഘാടകസമിതിക്കൊപ്പമുണ്ട്. രാത്രിയിലും മല്‍സരങ്ങള്‍ നീളാന്‍ സാധ്യതയുള്ളതിനാല്‍ നഗരം മുഴുവന്‍ കൂടുതല്‍ വെളിച്ച സംവിധാനം ഏര്‍പ്പെടുത്തി.

Post A Comment: