ഗോവയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അമോണിയ വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് നൂറിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു.പനാജി: ഗോവയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അമോണിയ വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് നൂറിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു. പനാജി-വാസ്കോ സിറ്റി ഹൈവേയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 2.45നാണ് ടാങ്കര്‍ മറിഞ്ഞത്. അപകടം നടന്നയുടനെ ടാങ്കറില്‍നിന്ന് ചോര്‍ന്ന വാതകം പ്രദേശത്ത് പടരുകയായിരുന്നു. സമീപപ്രദേശത്തെ വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ച പൊലീസ് വിഷവാതകം നിര്‍വീര്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.

Post A Comment: