മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റിയ കാറിനെ കൊട്ടാരക്കര വച്ച്‌ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനവ്യൂഹത്തിലേക്ക് അപകടകരമായ രീതിയില്‍ കാറോടിച്ച്‌ കയറ്റിയ യുവാക്കള്‍ പിടിയില്‍. കൊട്ടാരക്കര സ്വദേശികളായ സജി ജോണ്‍ (42), അഭിലാഷ് (35), ജിബിന്‍ (25) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി പത്തരയോടെ കൊല്ലം കൊട്ടരക്കരയിലായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ രണ്ട് സുരക്ഷാ വാഹനങ്ങള്‍ മറികടന്ന് മുന്നില്‍ കയറിയ യുവാക്കള്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു.
യുവാക്കളുടെ വാഹനം മറികടക്കുന്നതിനിടെ ഇടത്തേക്ക് വെട്ടിച്ച അകമ്പടി വാഹനം നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നി മാറി അപകടമുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റിയ കാറിനെ കൊട്ടാരക്കര മരങ്ങാട്ട് കോണത്ത് വച്ച്‌ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

മദ്യപിച്ച്‌ അപകടകരമാം വിധം വാഹനം ഓടിച്ചതിനും മറ്റുള്ളവരുടെ ജീവന് ഭീഷണി ഉയര്‍ത്തിയതിനും കേസെടുത്തു. പ്രതികളില്‍ ഒരാള്‍ പ്രവാസിയും മറ്റൊരാള്‍ നാട്ടില്‍ ബിസിനസുകാരനുമാണ്.

Post A Comment: