നേരത്തെ പ്രധാനമന്ത്രിപ്പണി ഉപേക്ഷിച്ച്‌ നരേന്ദ്ര മോദി ഹിമാലയത്തിലേക്ക് പോകണമെന്ന് മേവാനി ആവശ്യപ്പെട്ടിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച്‌ ദലിത് അധികാര്‍ മഞ്ച് കണ്‍വീനര്‍ ജിഗ്‍നേഷ് മേവാനി എംഎല്‍എ. 21-ാം നൂറ്റാണ്ടില്‍ ലോകം കണ്ട മികച്ച നട‍നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ലോകത്താകെ പ്രശസ്തനാകുന്ന മികച്ച ഒരു നടന്‍ ഇന്ത്യയില്‍ ഉണ്ടാകുമെന്ന് അസാധാരണങ്ങളായ പ്രവചനങ്ങളിലൂടെ ശ്രദ്ധേയനായ ഫ്രഞ്ചുകാരന്‍ നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു'- പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആ പ്രശസ്ത നടന്‍, ജിഗ്നേഷ് ട്വീറ്റ് ചെയ്തു.
ദലിതുകളെക്കുറിച്ചുള്ള നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളുടെ വിഡിയോകളടക്കമാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ പ്രധാനമന്ത്രിപ്പണി ഉപേക്ഷിച്ച്‌ നരേന്ദ്ര മോദി ഹിമാലയത്തിലേക്ക് പോകണമെന്ന് മേവാനി ആവശ്യപ്പെട്ടിരുന്നു.


Post A Comment: