കേച്ചേരി പട്ടിക്കര ചെമ്പ്രവീട്ടില്‍ വാസുദേവന്‍ (40) നെയാണ് അറസ്റ്റ് ചെയ്തത്

കുന്നംകുളം: വഴിയോരത്തുവെച്ച് പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, നാല്പതുകാരന്‍ അറസ്റ്റില്‍. കേച്ചേരി പട്ടിക്കര ചെമ്പ്രവീട്ടില്‍ വാസുദേവന്‍ (40) നെയാണ് കുന്നംകുളം സിഐ സി ആര്‍ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെ അടുത്ത വീട്ടില്‍ നിന്നും പാല്‍ വാങ്ങി വരികയായിരുന്ന കുട്ടിയെ വാസുദേവന്‍ വഴിയരികിലേക്ക് വിളിച്ചു കൊണ്ട് പോകുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കുട്ടിയുടെ  കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും പോസ്കോ പ്രകാരം വാസുദേവനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. വൈകീട്ടോടെ ഇയാളെ പിടികൂടുകയുമായിരുന്നു. കുന്നംകുളം എസ്ഐ  യു കെ ഷാജഹാന്‍, പോലീസുകാരായ ആരിഫ്, ആശിഷ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Post A Comment: