ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട പ്രശ്നവും ജഡ്ജിമാര്‍ ഉയര്‍ത്തിയിട്ടുണ്ട്. ലോയയുടെ മരണം അന്വേഷിക്കണം

ദില്ലി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ നാല് ജഡ്ജിമാര്‍ ഉന്നയിച്ച ആരോപണം ഏറ്റവും ഉയര്‍ന്ന തലത്തില്‍ അന്വേഷിക്കപ്പെടേണ്ടതാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി. ജഡ്ജിമാര്‍ ഉയര്‍ത്തിയത് അതീവ ഗൗരവമുള്ള വിഷയമാണ്. അവ പ്രധാന്യത്തോടെ പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ജനാധിപത്യത്തിന് ഭീഷണിയാവുമെന്ന് ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട പ്രശ്നവും ജഡ്ജിമാര്‍ ഉയര്‍ത്തിയിട്ടുണ്ട്. ലോയയുടെ മരണം അന്വേഷിക്കണം- രാഹുല്‍ ആവശ്യപ്പെട്ടു.
ജഡ്ജിമാരുടെ പത്രസ്സമ്മേളനത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളായ കബില്‍ സിബലും പി.ചിദംബരവും ഇന്ന് രാഹുലിനെ സന്ദര്‍ശിച്ചിരുന്നു. മനീഷ് തിവാരി, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരും രാഹുലുമായി വിഷയം ചര്‍ച്ച ചെയ്തു. ഇതിന് പിന്നാലെയാണ് രാഹുല്‍ മാധ്യമങ്ങളെ കണ്ട് സംസാരിച്ചത്.


Post A Comment: