പ്രഥമ പരിശോധനയില്‍ മോശം പ്രയോഗം നടന്നിട്ടുണ്ടെന്ന് വ്യക്തമായതായും വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു.

ദില്ലി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലിക്കെതിരെ മോശം പ്രയോഗം നടത്തിയെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. രാജ്യസഭാക്ഷന്‍ വെങ്കയ്യ നായിഡുവാണ് രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്‌അയച്ചത്. ഇതു സംബന്ധിച്ച്‌ നടപടികള്‍ സ്വീകരിക്കണമെന്ന് വെങ്കയ്യ നായിഡു ലോക്സഭാ അധ്യക്ഷന്‍ സുമിത്രാ മഹാജനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജെയ്റ്റലിക്ക് പകരം കള്ളം എന്നര്‍ത്ഥം വരുന്ന ജെയ്റ്റ്ലൈ(jaitlie) എന്ന പദമാണ് രാഹുല്‍ ട്വിറ്ററില്‍ ഉപയോഗിച്ചത്. ഇതേതുടര്‍ന്നാണ് രാഹുലിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് രാജ്യസഭാധ്യക്ഷന്‍ അയച്ചത്. പ്രഥമ പരിശോധനയില്‍ മോശം പ്രയോഗം നടന്നിട്ടുണ്ടെന്ന് വ്യക്തമായതായും വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു.
രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യസഭാംഗവും, ബിജെപി നേതാവുമായ ഭുപീന്ദര്‍ യാദവാണ് ആദ്യം അവകാശ ലംഘനത്തിന് നോട്ടീസ് അയച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ ട്വീറ്റിലൂടെ രാജ്യസഭയുടെ അവകാശത്തെ ചോദ്യം ചെയ്തുവെന്നായിരുന്നു അദേഹത്തിന്റെ ആരോപണം.


Post A Comment: