മൊത്തം 2,22,000 എടിഎം കൗണ്ടറുകളാണ് ഇന്ത്യയില്‍ ഉള്ളത്. ഇതില്‍ എല്ലാം കൂടി 110 കോടി രൂപയാണ് നിറയ്ക്കേണ്ടത്.

ദില്ലി: ജനങ്ങള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ആര്‍ബിഐ. താഴ്ന്ന മൂല്യമുള്ള 200 രൂപ നോട്ടുകള്‍ രാജ്യത്തെ എല്ലാ എടിഎം കൗണ്ടറുകളിലും നിറയ്ക്കാന്‍ ആര്‍ബിഐയുടെ നിര്‍ദ്ദേശം.
നോട്ട് നിരോധനവും, പിന്നീടു വന്ന ഉയര്‍ന്ന മൂല്യമുള്ള 2000 രൂപ കൈകാര്യം ചെയ്യുന്നതിലുള്ള സാധാരണക്കാരുടെ ബുദ്ധിമുട്ടികള്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ആര്‍ബിഐയുടെ ഈ നടപടി. ഉയര്‍ന്ന മൂല്യമുള്ള നോട്ടായ 2000 രൂപ ഉപയോഗിക്കുന്നത് സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. തുടര്‍ന്ന് 500 രൂപ, 100 രൂപ തുടങ്ങിയവ ആര്‍ബിഐ എടിഎമ്മിലൂടെ ലഭ്യമാക്കിയിരുന്നു.
അതേ സമയം, ജനങ്ങള്‍ക്ക് എളുപ്പം കൈകാര്യം ചെയ്യാന്‍ ഉതകുന്നതാണ് 200 രൂപയുടെ നോട്ടുകളെന്ന് ആര്‍ബിഐ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് 200 രൂപ നോട്ടുകള്‍ പുറത്തിറക്കിയത്. തുടര്‍ന്ന് കഴിഞ്ഞ മാസത്തോടെ ബാങ്കുകളിലൂടെ 200 രൂപ നോട്ടുകള്‍ വിതരണത്തിന് എത്തിയിരുന്നു.
മൊത്തം 2,22,000 എടിഎം കൗണ്ടറുകളാണ് ഇന്ത്യയില്‍ ഉള്ളത്. ഇതില്‍ എല്ലാം കൂടി 110 കോടി രൂപയാണ് നിറയ്ക്കേണ്ടത്. അതുകൊണ്ടു തന്നെ എല്ലാ ക്യാഷ് മെഷീനുകളുടെയും പൂര്‍ണ വിവരങ്ങള്‍ എത്തിക്കാന്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
നവംമ്പറിലെ നോട്ട് നിരോധനത്തിന് ശേഷം സര്ക്കാരിനെതിരെ അതി നിശിതമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. കള്ളപ്പണം നിരോധിക്കുക, ഡിജിററലൈസേഷന്‍ കൊണ്ടുവരിക, പണമിടപ്പാട് ബാങ്കുകളില്‍ തന്നെ കേന്ദ്രീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കേന്ദ്രം നോട്ട് നിരോധനം കൊണ്ടു വന്നത്. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷവും കള്ളപ്പണത്തിന്റെ ഒഴുക്ക് നിന്നിരുന്നില്ല. പൂതുതായി ഇറങ്ങിയ 2000 രൂപയുടെ കള്ളനോട്ടുകള്‍ വരെ പുറത്തിറങ്ങിയിരുന്നു.
നോട്ട് നിരോധനത്തിനെതിരെ മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ആര്‍ബിഐ നടത്തിയ അവലോകനത്തില്‍ കാര്യങ്ങള്‍ വ്യക്തമാവുകയും നടപടിയുമായി മുന്നോട്ട് വരികയുമായിരുന്നു.


Post A Comment: