സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് കണ്ണൂര്‍ ജില്ലാ കമ്മറ്റി നടപടി എടുത്തത്.

കണ്ണൂര്‍: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഎം ലോക്കല്‍ സെക്രട്ടറി കെ.കെ പ്രേമനെ പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് കണ്ണൂര്‍ ജില്ലാ കമ്മറ്റി നടപടി എടുത്തത്. പാനൂരില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയിലാണ് പ്രേമന്‍ പങ്കെടുത്തത്. കൊലപ്പെടുത്താതെ ആജീവനാന്തം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനാകാത്ത വിധം ആക്രമിക്കുന്ന രീതിയാണ് ഈ മേഖലയില്‍ അക്രമികള്‍ അവലംബിക്കുന്നത്. ഈ സാഹചര്യം നിലനില്‍ക്കെയാണ് സിപിഎം ലോക്കല്‍ സെക്രട്ടറി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത്.


Post A Comment: