പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലയിലെ മഹിഷാദല്‍ സ്വദേശി ദേബ് കുമാര്‍ മൈതിയാണ് അറസ്റ്റിലായത്.

കൊല്‍ക്കത്ത: ക്രിക്കറ്റ് താരം സചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറയെ ശല്യപ്പെടുത്തിയതിന് 32കാരന്‍ അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലയിലെ മഹിഷാദല്‍ സ്വദേശി ദേബ് കുമാര്‍ മൈതിയാണ് അറസ്റ്റിലായത്. ഇയാള്‍ 20 തവണ സചിന്‍െറ താമസസ്ഥലത്തേക്ക് വിളിക്കുകയും സാറയെക്കുറിച്ച്‌ മോശമായ അഭിപ്രായങ്ങള്‍ സംസാരിക്കുകയുമായിരുന്നു. സാറയെ തട്ടിക്കൊണ്ടു പോകുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നത്രെ. ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ സാറ ടെണ്ടുല്‍ക്കര്‍ സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് നടപടി.
ഒരു മത്സരത്തിനിടെ പവലിയനിലിരിക്കുന്ന സാറയെ ടി.വിയില്‍ കണ്ടാണ് താന്‍ പ്രണയത്തിലാവുന്നത്... ഞാന്‍ അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു. സചിന്‍െറ ലാന്‍ഡ് ലൈന്‍ നമ്ബര്‍ സംഘടിപ്പിച്ച്‌ ഞാന്‍ 20 തവണ വിളിച്ചു. അവളെ ഒരിക്കലും കണ്ടിട്ടില്ല- ദേബ് കുമാര്‍ല മൈതി പൊലീസിനോട് പറഞ്ഞു. ഇയാളുടെ വിട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്ത ഡയറിയില്‍ ഭാര്യയായി സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകളുടെ പേരാണ് എഴുതിയിരിക്കുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

പ്രതിക്ക് മാനസിക രോഗം ഉണ്ടെന്നാണ് ഇയാളുടെ കുടുംബം പറയുന്നത്.


Post A Comment: