അധോലോക നേതാവായ ലോറന്‍സ് ബിഷ്ണോയാണ് താരത്തിനെതിരെ വധഭീഷണി മുഴക്കിയിരിക്കുന്നത്.

മുംബൈ: വധഭീഷണിയെ തുടര്‍ന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍റെ റെയ്സ്-3 ചിത്രത്തിന്‍റെ ഷൂട്ടിംഗ് നിറുത്തി വെച്ചു. അധോലോക നേതാവായ ലോറന്‍സ് ബിഷ്ണോയാണ് താരത്തിനെതിരെ വധഭീഷണി മുഴക്കിയിരിക്കുന്നത്. ആക്രമണത്തിന് സാധ്യതയുണ്ടെന്ന് വിവരം ലഭിച്ച പൊലീസ് ഷൂട്ടിംഗ് ലൊക്കേഷനിലെത്തി താരത്തെ സുരക്ഷിതമായി വസതിയിലെത്തിച്ചു.
ഷൂട്ടിംഗ് ലൊക്കേഷനും സല്‍മാന്‍റെ ബാന്ദ്ര വസതിയും കനത്ത പൊലീസ് സുരക്ഷയിലാണ്. കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ കഴിഞ്ഞ ദിവസം സല്‍മാന്‍ ഖാന്‍ ഹാജരായ അതെ കോടതിയിലാണ് ലോറന്‍സ് ബിഷ്ണോയിയെയും ഹാജരാക്കിയത്. ഇതിന് ശേഷമായിരുന്നു വധഭീഷണി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.


Post A Comment: