ചര്‍ച്ചക്ക്​ ശേഷവും സമരം തുടരാനുള്ള തീരുമാനത്തിലാണ്​ ശ്രീജിത്ത്​.

തിരുവനന്തപുരം: സഹോദരന്‍റെ കസ്​റ്റഡി മരണവുമായി ബന്ധപ്പെട്ട് ശ്രീജിത്ത്​ ​മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. കുറ്റക്കാ​ര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഹൈകോടതിയുടെ സ്​റ്റേ നീക്കണമെന്ന്​​ പ്രതികരിച്ച മുഖ്യമന്ത്രി എല്ലാ വിധ പിന്തുണയും ഉണ്ടെന്ന്​ അറിയിച്ചു. ​എന്നാല്‍ ചര്‍ച്ചക്ക്​ ശേഷവും സമരം തുടരാനുള്ള തീരുമാനത്തിലാണ്​ ശ്രീജിത്ത്​.
സി.ബി.​ഐ അന്വേഷണം ആവശ്യപ്പെട്ട്​ കേന്ദ്രത്തിന്​ കത്തയച്ചിട്ടുണ്ട്​ അതില്‍ തീരുമാനം വരേണ്ടതുണ്ടെന്ന്​ മുഖ്യമന്ത്രി അറിയിച്ചതായും ചര്‍ച്ചക്ക്​ ക്ഷണിച്ചതില്‍ സ​ന്തോഷമുണ്ടെന്നും ശ്രീജിത്ത്​ മാധ്യമങ്ങളോട്​ പറഞ്ഞു.
സി.ബി.​ഐ അന്വേഷണത്തില്‍ തീരുമാനം ആകുന്നത്​ വരെ സമരം ചെയ്യും അത്​ മരണം വരെയായാലും തുടരും. നടപടി സ്വീകരിക്കാതെ, അന്വേഷണ ഉദ്യോഗസ്​ഥര്‍ കേസ്​ ഏറ്റെടുക്കാതെ ഇതില്‍ നിന്ന്​ പിന്മാറില്ലെന്നും ശ്രീജിത്ത്​ പറഞ്ഞു.
പൊലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട സഹോദരന് നീതി തേടി 766 ദിവസമായി ശ്രീജിത്ത്‌ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്നു. 


Post A Comment: