കാബൂള്‍, മറ്റ് പ്രധാന നഗരങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ നടക്കുന്ന ചെറുതും,വലുതുമായ ആക്രമണങ്ങള്‍ ഇതിന് ഉദാഹരണമാണ്.

വാഷിംഗ്ടണ്‍ : അഫ്ഗാനിസ്ഥാനില്‍ തീവ്രവാദ സംഘടനയായ താലിബാന്‍ സജീവമായി പ്രവര്‍ത്തിക്കുന്നുവെന്ന് ബിബിസി. അഫ്ഗാനില്‍ 70 ശതമാനം താലിബാന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 4% പൂര്‍ണ്ണമായും താലിബാന്റെ നിയന്ത്രണത്തിലാണ്. ബാക്കി 66 ശതമാനത്തില്‍ താലിബാന്റെ സാന്നിദ്ധ്യമാണ് ഉള്ളത്.
അഫ്ഗാനിസ്ഥാനിലെ എല്ലാ ജില്ലകളിലും , കൂടാതെ 1,200ല്‍ കൂടുതല്‍ വ്യക്തികളോടും നടത്തിയ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ റിപ്പോര്‍ട്ട് ബി.ബി.സി തയാറാക്കിയിരിക്കുന്നത്. താലിബാന്റെ പ്രവര്‍ത്തനങ്ങള്‍ നാറ്റോ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഏറ്റവും അടുത്ത വിലയിരുത്തലിനെക്കാള്‍ വളരെ കൂടുതലാണ് നിലവില്‍.
നാറ്റോയുടെ റിപ്പോര്‍ട്ട് പ്രകാരം 2017 ഒക്ടോബറില്‍ അഫ്ഗാനിസ്ഥാനില്‍ 44 ശതമാനം മാത്രമേ താലിബാന്റെ സാന്നിദ്ധ്യം രേഖപ്പെടുത്തിയിരുന്നുള്ളു. എന്നാല്‍ നിലവിലെ റിപ്പോര്‍ട്ട് പ്രകാരം താലിബാന്‍ ഓരോ ദിവസവും കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നുവെന്നതിന്റെ സൂചനയാണ് ലഭിക്കുന്നത്. കൂടാതെ അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചായി ഉണ്ടായ ഭീകരാക്രമണങ്ങളും ഈ റിപ്പോര്‍ട്ട് ശരിവെയ്ക്കുന്നതാണ്.
എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ 399 ജില്ലകളെയാണ് ബി.ബി.സി പഠനത്തിനായി പരിഗണിച്ചത്. എന്നാല്‍ നാറ്റോ ന 407 ജില്ലകളിലാണ് പഠനം നടത്തിയത്. ഈ രണ്ട് പഠനങ്ങളിലും ഉണ്ടായ പൊരുത്തക്കേടിന് പിന്നിലെ കാരണം വ്യക്തമല്ല. 30 ജില്ലകളിലായി ഇസ്ലാമിക് സ്റ്റേറ്റ്സിന്റയും സാന്നിദ്ധ്യം ബി.ബി.സി കണ്ടെത്തി. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റ് ജില്ലകളെ നിയന്ത്രണത്തിലാക്കിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
അഫ്ഗാന്‍ ഗവണ്‍മെന്റ് 122 ജില്ലകളെയോ, അല്ലെങ്കില്‍ രാജ്യത്തിന്‍റെ 30 ശതമാനത്തെയും നിയന്ത്രിക്കുന്നുണ്ട് എന്നാല്‍ താലിബാന്‍ ആക്രമണങ്ങളില്‍ നിന്നും സ്വതന്ത്രരാണെന്നതിന് ഇതിന് അര്‍ത്ഥമില്ലെന്നും ബി.ബി.സി വ്യക്തമാക്കുന്നു. കാബൂള്‍, മറ്റ് പ്രധാന നഗരങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ നടക്കുന്ന ചെറുതും,വലുതുമായ ആക്രമണങ്ങള്‍ ഇതിന് ഉദാഹരണമാണ്.
പക്ഷേ അഫ്ഗാന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണ് രാജ്യത്തിന്‍റെ 56 ശതമാനമെന്ന് നാറ്റോയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ കണക്കുകളും ബി.ബി.സിയുടെ കണക്കുകളും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ട്. ഈ വിഷയത്തില്‍ ബി.ബി.സി.യുടെ പഠനത്തെക്കുറിച്ച്‌ പെന്റഗണ്‍ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല.

Post A Comment: