ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതി നിയമവശം ചൂണ്ടിക്കാട്ടി ഈ ചോദ്യം ചോദിച്ചത്

കൊച്ചി : ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട ഗൂഡാലോചന കേസില്‍ സി ബി ഐ അന്വേഷണം എങ്ങനെ സാധ്യമാകുമെന്ന് ഹൈക്കോടതി. ഈ കേസില്‍ നിലവില്‍ പലരും വിചാരണ നേരിടുകയും ചിലര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതി നിയമവശം ചൂണ്ടിക്കാട്ടി ഈ ചോദ്യം ചോദിച്ചത്. ഗൂഡാലോചന ആരോപണവും അന്ന് പരിഗണിച്ചതാണ്. വിചാരണ നേരിട്ട പ്രതികള്‍ക്കെതിരെ വീണ്ടും ഗൂഡാലോചന കുറ്റം കൂടി ചുമത്താന്‍ കഴിയില്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.
എന്നാല്‍ പുതിയ പ്രതികള്‍ ഈ കേസില്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ എഫ് ഐ ആര്‍ ചുമത്തി അന്വേഷണം സാധ്യമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസ് അടുത്തയാഴ്ചത്തേക്ക് മാറ്റി. 
നിലവില്‍ കേസുമായി ബന്ധപ്പെട്ടുള്ള മൂന്ന് എഫ് ഐ ആറുകള്‍ നിയമപരമായ പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ സി ബി ഐ അന്വേഷണം സാധ്യമാകൂവെന്ന് കോടതി പറഞ്ഞു.


Post A Comment: