സംഭവം അതീവ ഗുരുതരമാണ്. വി.ടി ബല്‍റാം എം.എല്‍.എക്കെതിരായ ആക്രമണം വിവാദങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ്.

തിരുവനന്തപുരം: ജനങ്ങള്‍ വിശ്വസിച്ച്‌ ഏല്‍പിച്ച ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തതില്‍ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംഭവം അതീവ ഗുരുതരമാണ്. വി.ടി ബല്‍റാം എം.എല്‍.എക്കെതിരായ ആക്രമണം വിവാദങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ്. ബല്‍റാമിന് എതിരായുള്ള ആക്രമണത്തില്‍ യു.ഡി.എഫും കോണ്‍ഗ്രസും അദ്ദേഹത്തോടൊപ്പം ഒറ്റക്കെട്ടാണ്. സോളാര്‍ വിഷയത്തില്‍ പറയാനുള്ളതെല്ലാം അന്വേഷണ സംഘത്തിന് മുന്‍പില്‍ പറഞ്ഞ് കഴിഞ്ഞതായും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.


Post A Comment: