ഗുജറാത്തിലെ വി.എച്.പി ഓഫീസില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തതിന് ശേഷമാണ് തൊഗാഡിയയെ കാണാതായത്

ദില്ലി: പഴയ കേസുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയതിന് പിന്നാലെ വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയെ കാണാനില്ലെന്ന് പരാതി. തൊഗാഡിയയെ പൊലീസ് സംഘം തട്ടിക്കൊണ്ട് പോയതാണെന്ന് വി.എച്.പി പ്രവര്‍ത്തകര്‍ ആരോപിച്ചു. അതേസമയം, തൊഗാഡിയയെ കാണാനില്ലെന്ന കാര്യം സ്ഥിരീകരിച്ച പൊലീസ് അദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അറിയിച്ചു. തൊഗാഡിയയെ തങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും പൊലീസ് വൃത്തങ്ങള്‍ വിശദീകരിച്ചു.

ഗുജറാത്തിലെ വി.എച്.പി ഓഫീസില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തതിന് ശേഷമാണ് തൊഗാഡിയയെ കാണാതായതെന്നാണ് വി.എച്.പിയുടെ ആരോപണം. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വസതിയില്‍ തങ്ങള്‍ എത്തിയെങ്കിലും തൊഗാഡിയയെ കണ്ടെത്താനായില്ലെന്ന് ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു.ഈ വിശദീകരണത്തില്‍ തൃപ്തരാകാതിരുന്ന നാല്‍പ്പതോളം വരുന്ന വി.എച്.പി പ്രവര്‍ത്തകര്‍ സോളയിലെ പൊലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ക്കുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു. തങ്ങളുടെ നേതാവിനെ കണ്ടെത്തുന്നത് വരെ സമരം തുടരുമെന്നും വി.എച്.പി ഗുജറാത്ത് വക്താവ് പറഞ്ഞു. 

Post A Comment: