കോട്ടയം വിജിലന്‍സ് എസ്.പിയാണ് കേസെടുക്കാന്‍ ശുപാര്‍ശ നല്‍കിയത്

കൊച്ചി: മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് ശുപാര്‍ശ. കോട്ടയം വിജിലന്‍സ് എസ്.പിയാണ് കേസെടുക്കാന്‍ ശുപാര്‍ശ നല്‍കിയത്. ത്വരിതന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഈ ശുപാര്‍ശ സമര്‍പ്പിക്കാനാണ് വിജിലന്‍സിന്‍റെ നീക്കം. നാളെയാണ് കോട്ടയം വിജിലന്‍സ് കോടതിയില്‍ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

Post A Comment: