വി ടി ബല്‍റാം ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റിനെ അടിസ്ഥാനപ്പെടുത്തിയുള്ള പരാതിയിലാണ് ചോദ്യം ചെയ്തത്.

തൃത്താല: ടി പി കേസ് അട്ടിമറിച്ചെന്ന ആരോപണത്തില്‍ വി ടി ബല്‍റാം എം.എല്‍.എയെ കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തെ വിമര്‍ശിച്ച്‌ വി ടി ബല്‍റാം ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റിനെ അടിസ്ഥാനപ്പെടുത്തിയുള്ള പരാതിയിലാണ് ചോദ്യം ചെയ്തത്. ബിജെപി പാലക്കാട് ജില്ലാ സെക്രട്ടറി പി രാജീവാണ് പരാതിക്കാരന്‍.
സോളാര്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കത്തില്‍ പേരുള്ളവര്‍ക്കെതിരെയെല്ലാം കേസ് എടുക്കാനുള്ള സര്‍ക്കാര്‍ നടപടി വന്നപ്പോഴാണ് ബല്‍റാമിന്‍റെ ഈ ഫെയ്സ്ബുക്ക് പോസ്റ്റ്. കോണ്‍ഗ്രസിന്‍റെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് കിട്ടിയ പ്രതിഫലമാണ് സോളാര്‍ റിപ്പോര്‍ട്ട് വിവാദമെന്നും ഇനിയെങ്കിലും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിക്കുകയുണ്ടായി.
കോണ്‍ഗ്രസ് നേതാക്കളെ സംബന്ധിച്ച്‌ ടി പി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്‍റെ പിന്നിലെ ഗൂഡാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച്‌ മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച്‌ ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി കണക്കാക്കിയാല്‍ മതി ഈ കേസെന്നും ബല്‍റാം തന്‍റെ ഫെയിസ്ബുക്ക് പോസ്റ്റില്‍ കുറച്ചിരിന്നു.


Post A Comment: