എ.​കെ.​ജി​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ മാ​ര്‍​ച്ചി​നി​ടെ​യാ​യി​രു​ന്നു അ​ക്ര​മം.

പാ​ല​ക്കാ​ട്: പ്ര​മു​ഖ ക​മ്യൂ​ണി​സ്റ്റ് നേ​താ​വ് എ.​കെ ഗോ​പാ​ല​നെ​തി​രെ വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ വി.​ടി ബ​ല്‍​റാം എം​എ​ല്‍​എ​യു​ടെ ഓ​ഫീ​സി​നു നേ​രെ ആ​ക്ര​മ​ണം. എ.​കെ.​ജി​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ മാ​ര്‍​ച്ചി​നി​ടെ​യാ​യി​രു​ന്നു അ​ക്ര​മം. തൃ​ത്താ​ല മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ മാ​ര്‍​ച്ചി​നി​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ എം​എ​ല്‍​എ​യു​ടെ ഓ​ഫി​സി​ന്‍റെ ബോ​ര്‍​ഡ് അ​ടി​ച്ചു​ത​ക​ര്‍​ത്തു. ഓ​ഫി​സി​നു നേ​രെ പ്ര​വ​ര്‍​ത്ത​ക​ര്‍ ക​രി​ഓ​യി​ല്‍ പ്ര​യോ​ഗ​വും ന​ട​ത്തി. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ ബ​ല്‍​റാ​മി​ന്‍റെ ഓ​ഫി​സി​നു നേ​രെ അ​ജ്ഞാ​ത​ര്‍ മ​ദ്യ​ക്കു​പ്പി​ക​ളെ​റി​യു​ക​യും ചെ​യ്തി​രു​ന്നു. 

ഫേ​സ്ബു​ക്കി​ലാ​ണ് എ​കെ​ജി​ക്കെ​തി​രാ​യ മോ​ശം പ​രാ​മ​ര്‍​ശം ബ​ല്‍​റാം ന​ട​ത്തി​യ​ത്. എ​കെ​ജി ബാ​ല പീ​ഡ​ക​നാ​യി​രു​ന്നെ​ന്നാ​ണ് ബ​ല്‍​റാം ഫേ​സ്ബു​ക്ക് കു​റു​പ്പി​ല്‍ ആ​രോ​പി​ച്ച​ത്. എ​കെ​ജി- സു​ശീ​ലാ ഗോ​പാ​ല​ന്‍ ബ​ന്ധ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു പോ​സ്റ്റ്. വി​വാ​ഹ സ​മ​യ​ത്ത് സു​ശീ​ല​യു​ടെ പ്രാ​യം 22 വ​യ​സാ​ണെ​ന്നും 10 വ​ര്‍​ഷ​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ലാ​യി​രു​ന്നു വി​വാ​ഹ​മെ​ന്നും എ.​കെ. ഗോ​പാ​ല​ന്‍റെ ആ​ത്മ​ക​ഥ ഉ​ദ്ധ​രി​ച്ച്‌ ബ​ല്‍​റാം കു​റി​ച്ചു.

Post A Comment: