മൂന്ന് ദിവസം ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ച് യാത്രക്കാരെ ദുരന്തത്തിലാക്കിയതിന് ബസ്സുടമകളോ, അതല്ല സര്‍ക്കാരോ ആരെങ്കിലും ജനങ്ങളോട് മറുപടി പറയേണ്ടിവരും.

മൂന്ന് ദിവസം നീണ്ട സ്വകാര്യ ബസ്സ് സമരത്തിന് ഇന്ന് തിരശീല വീഴും. ഇന്ന് രാത്രി മുതലോ, നാളെ വെളുപ്പിനോ ബസ്സ് സര്‍വ്വീസ് പുനരാരംഭിക്കും. 


ഇതാണ് നിലവിലെ തീരുമാനം.
വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ദ്ധനവ് ആവശ്യപെട്ടായിരുന്നു സമരം. ഇന്ന് വൈകീട്ട് നാലിന് വിഷയം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി തീരുമാനിക്കാമെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ധാരണ. എന്നാല്‍ ത്രിപുര തിരഞ്ഞെടുപ്പ് സംമ്പന്ധിച്ച അടിയന്തിര യോഗത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിക്ക് പോയതോടെ ഗതാഗത മന്ത്രിയുമായി വീണ്ടും ചര്‍ച്ച ചെയ്യാനാണ് നിര്‍ദ്ധേശം. യോഗത്തില്‍ ചാര്‍ജ്ജ് വര്‍ദ്ധനവ് സംമ്പന്ധിച്ച് മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പ് വാങ്ങി ഈ നാടകം  അവസാനിപ്പിക്കും . സ്വകാര്യ ബസ്സുടമകള്‍ ഇത് സംബന്ധിച്ച്  ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം. ഇതാണെങ്കില്‍ ഇന്നലെയോ, സമരം ആലോചിക്കുന്നതിന് മുന്‍പായോ ചെയ്യാമായിരുന്നതാണ്. മൂന്ന് ദിവസം ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ച് യാത്രക്കാരെ ദുരന്തത്തിലാക്കിയതിന് ബസ്സുടമകളോ, അതല്ല സര്‍ക്കാരോ ആരെങ്കിലും ജനങ്ങളോട് മറുപടി പറയേണ്ടിവരും.
സമരം പിന്‍വലിക്കുന്നതും, ചര്‍ച്ചയും വൈകീട്ട് നാലിനാണെന്നതിനാല്‍ അതിന് ശേഷമാകും ഇത്തരം ചോദ്യങ്ങള്‍ സമൂഹത്തിലുയരുക.
ചര്‍ച്ചയെന്തായാലും നാടകം ഇന്ന് തന്നെ അവസാനിപ്പിക്കാനാണ് നീക്കം.

വിദ്യാര്‍ഥികളുടെ ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കില്ലെന്ന് സര്‍ക്കാരും, ഒരുവര്‍ഷത്തേക്ക് ടാക്‌സ് വര്‍ദ്ധിപ്പിക്കരുതെന്ന് ബസ്സുകാരും പരസ്പരം ഉറപ്പ് വാങ്ങിയാണ് സമരത്തിന് തിരശീല വീഴുകയത്രെ.

Post A Comment: