പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കര്‍ണാടക സന്ദര്‍ശിക്കും

കര്‍ണാടക: ശ്രാവണബെലഗോലയിലെ ഭഗവാന്‍ ബാഹുബലിയുടെ 88ാം മഹാമസ്തകാഭിഷേക മഹോത്സവത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കര്‍ണാടക സന്ദര്‍ശിക്കും. തുടര്‍ന്ന് ബാഹുബലിയുടെ 58.8 അടി ഉയരമുള്ള പ്രതിമ കാണുന്നതിനായി മുകളിലേയ്ക്ക് കയറുവാനുള്ള വിന്ധ്യഗിരി കുന്നിലെ പുതിയതായി പണിതീര്‍ത്ത 630 പടികളുടെ ഉദ്ഘാടനവും മോദി നിര്‍വ്വഹിക്കും. അതിനു ശേഷം മൈസൂര്‍ -ഉദയ്പൂര്‍ പാലസ് ക്യൂന്‍ ഹംസകാര്‍ എക്സ്പ്രസിന്‍റെ ഫ്ലാഗ് ഓഫും നിര്‍വ്വഹിക്കുന്ന പ്രധാനമന്ത്രി മൈസൂര്‍- ബാംഗ്ലൂര്‍ ഹൈവേയ്ക്കായി തറക്കല്ലും സ്ഥാപിക്കും. ശേഷം നഗരത്തിലെ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് (ഇഎസ്‌ഐ) ആശുപത്രിയുടെ പുതിയ ബ്ലോക്കിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം പ്രധാനമന്ത്രി വൈകുന്നേരത്തോടു കൂടി മൈസുരുവില്‍ ഒരു പൊതു റാലിയില്‍ പങ്കെടുക്കും.

Post A Comment: