പട്ടിശ്ശേരി ബാബുരാജ് (40), എടപ്പാള്‍ പോട്ടൂര്‍ രതീഷ്‌ (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്.


കുന്നംകുളം: കല്ലുംപുറം സെന്ററില്‍ വീണ്ടും അപകടം. ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറേ അങ്ങാടി പട്ടിശ്ശേരി ബാബുരാജ് (40), എടപ്പാള്‍ പോട്ടൂര്‍ രതീഷ്‌ (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്കു ഗുരുതര പരിക്കേറ്റ ബാബുരാജിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും രതീഷിനെ പെരുമ്പിലാവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചാലിശ്ശേരി ഭാഗത്ത്‌ നിന്നെത്തിയ ബൈക്ക് ചൂണ്ടല്‍ കുറ്റിപ്പുറം സംസ്ഥാന പാത മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇന്നോവ കാറില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സ്ഥിരം അപകട മേഖലയായ ഇവിടെ അപകടം കുറക്കുന്നതിനാവശ്യമായ നടപടികള്‍ എടുക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.

Post A Comment: