വണ്ടിയില്‍ 30 യാത്രക്കാര്‍ ഉണ്ടായിരുന്നു. ബസിന്റെ പുറകിലുള്ള എന്‍ജിന്‍ ഭാഗത്താണു തീപിടിച്ചത്.

കൊല്ലം : എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന കെയുആര്‍ടിസി എസി വോള്‍വോ ബസില്‍ ഓട്ടത്തിനിടെ തീപിടുത്തം. കൊല്ലം കലക്ടറേറ്റിനു സമീപം എത്തിയപ്പോഴാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ ആളപായമില്ല.
വണ്ടിയില്‍ 30 യാത്രക്കാര്‍ ഉണ്ടായിരുന്നു. ബസിന്റെ പുറകിലുള്ള എന്‍ജിന്‍ ഭാഗത്താണു തീപിടിച്ചത്. ഡ്രൈവിങ് പാനലില്‍ സിഗ്നല്‍ ലൈറ്റ് കത്തുകയും കരിഞ്ഞ ഗന്ധമുണ്ടാകുകയും ചെയ്തതോടെ ഡ്രൈവര്‍ ബസ് റോഡിനു സമീപം നിര്‍ത്തി പരിശോധിച്ചപ്പോഴാണ് തീ കത്തുന്നത് കണ്ടത്.

ബസിലെ അഗ്നിരക്ഷാ ഉപകരണം ഉപയോഗിച്ചു ഉടന്‍ തന്നെ തീ കെടുത്താന്‍ ശ്രമിച്ചു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് അഗ്നിശമനസേനയും സ്ഥലത്തെത്തിയിരുന്നു.

Post A Comment: