വിവാദ പരാമര്‍ശത്തിലൂടെ മന്ത്രി ബാലന് ലക്ഷ്മികുട്ടി അമ്മയെ അപമാനിച്ചിരിക്കുകയാണ്. ഇത് അപലപനീയമാണ്
തിരുവനന്തപുരം:
പത്മശ്രീ വിവാദത്തില്‍ മന്ത്രി എ.കെ. ബാലനെതിരെ കേന്ദ്ര ആദിവാസി ക്ഷേമമന്ത്രി
ജുവല്‍ ഓറം. പത്മശ്രീ ജേതാവ് ലക്ഷ്മികുട്ടി അമ്മക്കെതിരായ പരാമര്‍ശത്തില്‍ മന്ത്രി
ബാലന് പരസ്യമായി മാപ്പു പറയണമെന്ന് ജുവല്‍ ഓറം ആവശ്യപ്പെട്ടു.
വിവാദ പരാമര്‍ശത്തിലൂടെ മന്ത്രി ബാലന് ലക്ഷ്മികുട്ടി അമ്മയെ
അപമാനിച്ചിരിക്കുകയാണ്. ഇത് അപലപനീയമാണ്. പരമ്ബരാഗത വൈദ്യത്തിലുള്ള മികവിനാണ്
ലക്ഷ്മികുട്ടി അമ്മക്ക് പുരസ്കാരം നല്‍കിയത്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള
സ്ത്രീക്ക് പത്മശ്രീ ലഭിച്ചതില്‍ അഭിമാനിക്കുകയാണ് വേണ്ടിയിരുന്നതെന്നും ജുവല്‍
ഒാറം വ്യക്തമാക്കി.
Post A Comment: