കഴിഞ്ഞ വര്‍ഷം മാത്രം ബാങ്കുകള്‍ക്ക് നഷ്ടമായത് 17,630 കോടി


ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും രത്നവ്യാപാരി വ്യാജ രേഖകളുണ്ടാക്കി 11,400 കോടി തട്ടിയെന്ന വാര്‍ത്തയുടെ ഞെട്ടല്‍ മാറുന്നതിന് മുമ്ബേ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ നടന്ന കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിവിധ ബാങ്കുകളില്‍ നടത്തിയ 8670 വായ്പാ തട്ടിപ്പുകളില്‍ ആകെ നഷ്ടമായത് 61,260 കോടി രൂപയാണ്. ഇതില്‍ കഴിഞ്ഞ വര്‍ഷം മാത്രം ബാങ്കുകള്‍ക്ക് നഷ്ടമായത് 17,630 കോടി രൂപയാണെന്നത് തട്ടിപ്പിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു. റിസര്‍വ് ബാങ്കാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്

Post A Comment: