കൈ​യ്ക്കും കാ​ലി​നും പ​രി​ക്കേ​റ്റ രാ​ജേ​ഷി​നെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

തൃശൂര്‍ : ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നെ വെട്ടി പരിക്കേല്‍പ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പെ​രു​വ​ല്ലൂ​ര്‍ പു​ല്ലൂ​ര്‍ റോ​ഡി​നു സ​മീ​പം മു​ന്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ അംഗം രാ​ജേ​ഷി​നാ​ണ് വെ​ട്ടേ​റ്റ​ത്. വീ​ട്ടി​ലേ​ക്ക് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി കൂ​ട്ടു​കാ​ര​ന്‍റെ ബൈ​ക്കി​ല്‍ വ​രവേ കാ​റി​ലെ​ത്തി​യ അ​ക്ര​മി​സം​ഘം ബൈ​ക്ക് ഇ​ടി​ച്ചി​ട്ട ശേഷം രാജേഷിനെ വെട്ടുകയായിരുന്നു. ​ഒപ്പ​മു​ണ്ടാ​യി​രു​ന്ന കൂ​ട്ടു​കാ​ര​ന്‍ ഓ​ടി​ര​ക്ഷ​പ്പെട്ടു.
കൈ​യ്ക്കും കാ​ലി​നും പ​രി​ക്കേ​റ്റ രാ​ജേ​ഷി​നെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ഡി​വൈ​എ​ഫ്‌ഐ-​സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന ആരോപണവുമായി ബി​ജെ​പി ജില്ലാ നേതൃത്വം രംഗത്തെത്തി


Post A Comment: