അവര്‍ ബംഗ്ലാദേശിലേക്കോ പാക്കിസ്ഥാനിലേയ്ക്കോ പോകണമെന്നും കത്യാര്‍ വ്യക്തമാക്കി

ദില്ലി: മുസ്ലിംകള്‍ ഇന്ത്യയില്‍ താമസിക്കാന്‍ പാടില്ല. ഇന്ത്യയിലെ മുസ്ലിംകള്‍ പാക്കിസ്ഥാനിലേയ്ക്ക് പോകണമെന്ന് ബിജെപി എം.പി വിനയ് കത്യാര്‍.
ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ അവര്‍ രാജ്യം വിഭജിച്ചുവെന്നും അവര്‍ക്ക് അവരുടേതായ രാജ്യം നല്‍കിയിട്ടുണ്ടെന്നും മുസ്ലിംകള്‍ ഇന്ത്യയില്‍ താമസിക്കുന്നതിന്റെ ആവശ്യം എന്താണെന്നും വിനയ് കത്യാര്‍ പ്രതികരിച്ചു. അവര്‍ ബംഗ്ലാദേശിലേക്കോ പാക്കിസ്ഥാനിലേയ്ക്കോ പോകണമെന്നും കത്യാര്‍ വ്യക്തമാക്കി.
എഎന്‍ഐ ന്യൂസ് എജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് മുതിര്‍ന്ന എംപിയുടെ അഭിപ്രായ പ്രകടനം. ഇന്ത്യന്‍ മുസ്ലിംകളെ പാക്കിസ്ഥാനിയെന്ന് വിളിക്കുന്നവര്‍ക്കെതിരെ നിയമം കൊണ്ടു വരണമെന്ന അഖിലേന്ത്യാ മജ്ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലീമന്‍ തലവന്‍ അസദുദ്ദീന്‍ ഉവൈസി വ്യക്തമാക്കിയതിന് പിന്നാലെയാണ് ബിജെപി എംപിയുടെ പ്രതികരണം.
താജ്മഹല്‍ ഉടന്‍ തന്നെ 'തേജ് മന്ദിര്‍' ആക്കുമെന്ന് കത്യാര്‍ രണ്ടു ദിവസം മുമ്ബ് പറഞ്ഞിരുന്നു. വന്ദേ മാതരം ഗീതത്തെ ബഹുമാനിക്കാത്തവരെയും ദേശീയ പതാകയെ അപമാനിക്കുന്നവരെയും ശിക്ഷിക്കാന്‍ ബില്‍ നിര്‍മ്മിക്കണമെന്നും കത്യാര്‍ ആവശ്യപ്പെട്ടു.

Post A Comment: