അരീക്കോട്ടുനിന്നും ആറ് കോടി രൂപ വിലവരുന്ന കെറ്റമിനും മഞ്ചേരിയില്‍ നിന്ന് ഒരു കോടി രൂപ വിലവരുന്ന ബ്രൗണ്‍ ഷുഗറുമാണ് പിടികൂടിയത്.മലപ്പുറം: മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട. രണ്ട് സ്ഥലങ്ങളില്‍നിന്നായി  ഏഴ് കോടിയുടെ മയക്കുമരുന്ന് പിടികൂടി. 


പിടിയിലായവരില്‍ രാജസ്ഥാന്‍ സ്വദേശിയായ വിമുക്തഭടനും മലയാളിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഉള്‍പ്പെടും. അരീക്കോട്ടുനിന്നും ആറ് കോടി രൂപ വിലവരുന്ന കെറ്റമിനും മഞ്ചേരിയില്‍ നിന്ന് ഒരു കോടി രൂപ വിലവരുന്ന ബ്രൗണ്‍ ഷുഗറുമാണ് പിടികൂടിയത്. 
സംഭവവുമായി ബന്ധപ്പെട്ട് പത്തുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം നെടുമ്പാശേരിയില്‍ നിന്ന് 30 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയിരുന്നു.അഞ്ചുകിലോഗ്രാം മയക്കുമരുന്നാണ് ഇവരില്‍നിന്ന് പിടികൂടിയത്. അഫ്ഗാനിസ്താനിലെ കാബൂളില്‍നിന്ന് കേരളത്തിലെത്തിച്ച മയക്കുമരുന്ന് സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴി ഗള്‍ഫിലേക്ക് കയറ്റിയയക്കാനായിരുന്നു പദ്ധതി.

Post A Comment: