ഏത് പൊസിഷനായാലും ബെര്‍ബയുടെ സാന്നിധ്യം ടീമിന് ഗുണം ചെയ്യുമെന്ന് ജെയിംസ് പറഞ്ഞു.


കൊച്ചി: നിര്‍ണായകം ഇന്നത്തെ മത്സരം. ചെന്നൈക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ താരം ബെര്‍ബറ്റോവ് ഇന്ന് സ്ട്രൈക്കറായി കളത്തിലിറങ്ങുമെന്ന് സൂചന. ഡേവിഡ് ജെയിംസ് ആണ് ഇത് സംബന്ധിച്ച വിവരം നല്‍കിയത്. ഏത് പൊസിഷനായാലും ബെര്‍ബയുടെ സാന്നിധ്യം
ടീമിന് ഗുണം ചെയ്യുമെന്ന് ജെയിംസ് പറഞ്ഞു.
ബെര്‍ബറ്റോവിന്റെ പൊസിഷന്‍ തീരുമാനിക്കുന്നത് എതിര്‍ ടീമിന്റെ ടാക്ടിക്സ് പോലെയാണെന്നു വ്യക്തമാക്കിയ ജെയിംസ് ചെന്നൈയ്ക്കെതിരെ മുന്നേറ്റ നിരയില്‍ ബോര്‍ബയെ ഇറക്കുമെന്നും അറിയിച്ചു. ടീമിലെ യുവതാരങ്ങളെ മെച്ചപ്പെടുത്തുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്ന ബെര്‍ബ ടീമിന് കരുത്താണെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.

Post A Comment: