പിടിച്ചെടുത്തവയില്‍ തൃശൂര്‍ ജില്ലയിലെ സ്വകാര്യ ബസ്‌ ഉടമയുടെ ടൂറിസ്റ്റ് ബസ്സുകളും പെടുന്നു


കോഴിക്കോട്: ജില്ലയില്‍ സമാന്തര സര്‍വീസ് നടത്തിയിരുന്ന ടൂറിസ്റ്റ് ബസുകള്‍ക്ക് അധികൃതരുടെ പൂട്ട്‌. 5 ടൂറിസ്റ്റ് ബസ്സുകള്‍ ആര്‍ടിഒ പിടികൂടി. സ്വകാര്യ ബസ്‌ സമരം നാലാം ദിവസത്തേക്ക് കടന്നതോടെ സംസ്ഥാന വ്യാപകമായി സമാന്തര സര്‍വീസ് നടത്താന്‍ ടൂറിസ്റ്റ് ബസ്‌ ഉടമകള്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നൂറുകണക്കിന് ബസ്സുകള്‍ സര്‍വീസ് ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് ഇത്തരം വാഹനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതിയില്ലെന്ന് ചൂണ്ടി കാട്ടി ആര്‍ടിഒ ബസുകള്‍ പിടിച്ചെടുത്തത്. ഇതോടെ ജില്ലയിലെ സമാന്തര ബസ്‌ സര്‍വീസ് മുടങ്ങി. പിടിച്ചെടുത്തവയില്‍ തൃശൂര്‍ ജില്ലയിലെ സ്വകാര്യ ബസ്‌ ഉടമയുടെ ടൂറിസ്റ്റ് ബസ്സുകളും പെടുന്നു. പിടിച്ചെടുത്ത ബസുകളില്‍ അമിത ചാര്‍ജ് ഈടാക്കിയിരുന്നതായും ആരോപണമുണ്ട്. സമരത്തിന്റെ മറവില്‍ കൊള്ള ലാഭം കൊയ്യാനുള്ള ഇത്തരത്തിലുള്ള മുതലാളിമാരുടെ  ശ്രമത്തിനെതിരെ സമരം ചെയ്യുന്ന സംഘടനകള്‍ക്കിടയില്‍ തന്നെ പരാതിയുണ്ട്.

Post A Comment: