കോണ്‍ഗ്രസിന്‍റെ ആയിരം കൈകള്‍ ഇനി ശുഹൈബിന്‍റെ കുടുംബത്തിന് താങ്ങായും തണലായും ഉണ്ടാകുമെന്നും ചെന്നിത്തല


കണ്ണൂര്‍: ക​ണ്ണൂ​​രി​ല്‍ വെ​ട്ടേ​റ്റു​മ​രി​ച്ച ഷു​ഹൈ​ബ്​ എ​ട​യ​ന്നൂ​രിന്‍റെ കുടുംബത്തെ കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീടിന്‍റെ ഏക അത്താണിയായ മകനെയാണ് സിപിഎം വെട്ടിനുറുക്കി കൊലപ്പെടുത്തിയതെന്ന് പൊട്ടിക്കരഞ്ഞാണ് ബാപ്പ മുഹമ്മദ് തന്നോട് പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.
ചായകുടിച്ചു കൊണ്ടിരിക്കെ ശുഹൈബിനെ 37 വെട്ട് വെട്ടി സിപിഎം ക്രിമിനലുകള്‍ ഇല്ലാതാക്കിയ ദുരന്തഭൂമിയും തങ്ങള്‍ സന്ദര്‍ശിച്ചു. ശുഹൈബിന്‍റെ മരണം വിതച്ച ഞെട്ടലില്‍ നിന്നും ആരും മുക്തരായില്ലെന്നും കോണ്‍ഗ്രസിന്‍റെ ആയിരം കൈകള്‍ ഇനി ശുഹൈബിന്‍റെ കുടുംബത്തിന് താങ്ങായും തണലായും ഉണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.45 ഓ​ടെ​യാണ് യൂ​​ത്ത് കോ​​ണ്‍​​ഗ്ര​​സ് മ​​ട്ട​​ന്നൂ​​ര്‍ ബ്ലോ​​ക്ക് സെ​​ക്ര​​ട്ട​​റിയായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. 
തെ​രൂ​രി​ലെ ത​ട്ടു​ക​ട​യി​ല്‍ ഷു​ഹൈ​ബ്​ സു​ഹൃ​ത്തു​ക്ക​ളാ​യ പ​ള്ളി​പ്പ​റ​മ്പ​ത്ത് നൗ​ഷാ​ദ് (29), റി​യാ​സ് മ​ന്‍സി​ലി​ല്‍ റി​യാ​സ് (27) എ​ന്നി​വ​ര്‍ക്കൊ​പ്പം ചാ​യ കു​ടി​ച്ചു​കൊ​ണ്ടി​രിക്കെ കാ​റി​ലെ​ത്തി​യ​സം​ഘം ക​ട​ക്കു​നേ​രേ ബോം​ബെ​റി​ഞ്ഞ​ശേ​ഷം ഷു​ഹൈ​ബി​നെ വെ​ട്ടി പ​രി​ക്കേ​ല്‍പി​ക്കു​ക​യാ​യി​രു​ന്നു.


Post A Comment: