ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി.

കൊച്ചി: മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അപവാദം പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. തൃശൂര്‍ സ്വദേശിയായ പുത്തൂര്‍ സനീഷ് ചന്ദ്രന്‍ (31), തിരുവനന്തപുരം സ്വദേശി ദിനൂപ് ചന്ദ്രന്‍ (32), കായംകുളം അക്കിനാട്ട് മനോജ് (30) എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
കേസില്‍ രണ്ടു പേര്‍ നേരത്തെ പിടിയിലായിരുന്നു. ആലുവ കൂവപ്പാടം നന്ദനത്തില്‍ പി.വി വൈശാഖ് (32) എന്നിവരാണ് നേരത്തെ പിടിയിലായത്. സുനീഷ്, ചന്ദ്രന്‍, വൈശാഖ് എന്നിവരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി. മറ്റ് രണ്ട് പേരെ കൂടുതല്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് കളമശേരി സി.ഐ ജയകൃഷ്ണന്‍ പറഞ്ഞു.


Post A Comment: