ശിവന്റെ സഹോദരന്‍ ബാബുവാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്


കൊച്ചി: എറണാകുളം അങ്കമാലിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ വെട്ടേറ്റ് മരിച്ചു. അങ്കമാലി മൂക്കന്നൂരിലാണ് സംഭവം.
എരപ്പ് സ്വദേശി ശിവന്‍, ഭാര്യ വത്സ, മകള്‍ സ്മിത എന്നിവരാണ് വെട്ടേറ്റ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൂട്ടക്കൊലപാതകത്തില്‍ കലാശിച്ചത്.ശിവന്‍റെ സഹോദരന്‍ ബാബുവാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. വിവാഹിതയായ സ്മിത, സ്വന്തം വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കള്‍ക്കൊപ്പം പിതൃസഹോദരന്റെ ആക്രമണത്തിന് ഇരയായത്.
കൂട്ടക്കൊല നടത്തിയശേഷം ഓടി രക്ഷപെട്ട ബാബുവിനായി പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെ ഇയാള്‍ അമ്പലക്കുളത്തില്‍ ചാടി. പൊലിസ് ഇവിടെ നിന്നാണ് ഇയാളെ പിടികൂടിയത്.
കുറച്ചുനാളുകളായി കൊല്ലപ്പെട്ട ശിവനും ബാബുവും തമ്മില്‍ കലഹത്തിലായിരുന്നു. ശിവന്‍റെ മകള്‍ സ്മിതയുടെ വിവാഹത്തോടെയാണ് കലഹം മൂര്‍ച്ഛിച്ചത്. ഇതിനിടെ സ്മിത സ്വന്തം വീട്ടിലെത്തിയതിനെ തുടര്‍ന്ന് ഇന്ന് വീണ്ടും വഴക്കുണ്ടാകുകയും ഇതിനിടെ ബാബു മൂവരെയും വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.


Post A Comment: