കഴിഞ്ഞ ഡിസംബര്‍ ആറിനാണ് ഇതര സംസ്ഥാന തൊഴിലാളിയായ അഫ്രസൂല്‍ ഖാനെ മഴുകൊണ്ട് വെട്ടി തീയിട്ടു കൊന്നത്.


ജോധ്പൂര്‍: ബംഗാള്‍ സ്വദേശിയായ യുവാവിനെ വെട്ടിക്കൊന്ന് ചുട്ടെരിച്ച സംഭവത്തില്‍ കുറ്റബോധമില്ലെന്ന് ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി ശംഭുലാല്‍ പറഞ്ഞു. ജയിലില്‍ നിന്നും മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോയിലാണ് പ്രതി ശംഭുലാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ജോധ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ശംഭുലാല്‍ കഴിഞ്ഞ ദിവസം ചിത്രീകരിച്ച വീഡിയോയില്‍ ജയിലില്‍ തന്റെ ജീവന് ഭീഷണി ഉണ്ടെന്നും പരാര്‍മശിക്കുന്നുണ്ട്.

കഴിഞ്ഞ ഡിസംബര്‍ ആറിനാണ് ഇതര സംസ്ഥാന തൊഴിലാളിയായ അഫ്രസൂല്‍ ഖാനെ മഴുകൊണ്ട് വെട്ടി തീയിട്ടു കൊന്നത്. പരിചയക്കാരിയായ യുവതിയെ ലൗ ജിഹാദിലൂടെ മതം മാറ്റാന്‍ അഫ്രസൂല്‍ ശ്രമിച്ചുവെന്നായിരുന്നു ക്രൂരമായ കൊലപാതകത്തിയതിന് കാരണമായി പ്രതി ശംഭുലാല്‍ പൊലീസിനോട് പറഞ്ഞിരുന്നത്. 
പശ്ചിമ ബംഗാളിലെ മാല്‍ഡ സ്വദേശിയായ അഫ്രസൂല്‍ രാജ്സമന്തില്‍ കരാര്‍ തൊഴിലാളിയായിരുന്നു. കുടുംബത്തോടൊപ്പം ഇവിടെ താമസിച്ചു വരുകയായിരുന്ന ഇയാള്‍ക്ക് ഭാര്യയും മൂന്നു മക്കളുമുണ്ട്. ജോലിയുണ്ടെന്ന് പറഞ്ഞ് അഫ്രസൂലിനെ കൂട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു

കഴിഞ്ഞ ദിവസം സഹതടവുകാരനായ വസുദേവ് ബ്രാഹ്മണ്‍ ജയിലിനടുത്ത് വന്ന് ഇസ്ലാമിനെ വിമര്‍ശിക്കുകയും തന്നോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തനിക്ക് ഇതില്‍ സംശയമുണ്ട്. അയാള്‍ ബ്രാഹ്മണനല്ലെന്നാണ് താന്‍ കരുതുന്നത് അയാള്‍ ജിഹാദിയും തന്നെ അവര്‍ കൊലപ്പെടുത്തുമെന്നും വിഡിയോയില്‍ പറയുന്നു.

പുറത്ത് വന്നിരിക്കുന്ന വീഡിയോയില്‍ അഫ്രസൂല്‍ ഖാനെ കൊലപ്പെടുത്തിയതില്‍ കുറ്റബോധമില്ലെന്ന് ഇയാള്‍ ആവര്‍ത്തിക്കുന്നു. ഇതിനായി നേരത്തെ തയാറാക്കിയ കുറിപ്പ് നോക്കിയാണ് ശംഭുലാല്‍ സംസാരിക്കുന്നത്.

Post A Comment: