തിളച്ച വെള്ളത്തില്‍ വീണ പെണ്‍കുട്ടിയെ ഗുരുതരമായ പൊള്ളലോടെ ആശുപത്രിയിലാക്കിയിരിക്കുകയാണ്.

18കാരിയെ തിളയ്ക്കുള്ള വെള്ളത്തില്‍ പിടിച്ചിട്ടെന്ന് പരാതി. തെക്കുപടിഞ്ഞാറന്‍ ജര്‍മനിയില്‍ നടന്ന കാര്‍ണിവലിനിടെയാണ് 18-കാരിയെ തിളയ്ക്കുന്ന വെള്ളത്തില്‍ രണ്ട് മന്ത്രവാദിനികള്‍ പിടിച്ചിട്ടത്. തിളച്ച വെള്ളത്തില്‍ വീണ പെണ്‍കുട്ടിയെ ഗുരുതരമായ പൊള്ളലോടെ ആശുപത്രിയിലാക്കിയിരിക്കുകയാണ്.
ബാഡന്‍ വുറ്റന്‍ബര്‍ഗിലെ എപ്പിന്‍ഗേനിലാണ് കാര്‍ണിവല്‍ നടന്നത്. ജനക്കൂട്ടം വലിച്ചുകൊണ്ടുവന്ന വലിയൊരു വണ്ടിയിലാണ് കാര്‍ണിവല്‍ പാത്രത്തില്‍ വെള്ളം തിളപ്പിച്ചുകൊണ്ടിരുന്നത്. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളാണ് അവളെ പിടിച്ച്‌ വാഹനത്തില്‍ കയറ്റിയതും തിളയ്ക്കുന്ന വെള്ളത്തിലേക്കിടാന്‍ സഹായിച്ചതും. മന്ത്രവാദിനിയായി വേഷമിട്ട ഒരാള്‍ പെണ്‍കുട്ടിയെ പാത്രത്തിന് മുകളില്‍ എടുത്തുയര്‍ത്തി. മറ്റേയാള്‍ അതിന്റെ അടപ്പ് നീക്കിയപ്പോള്‍ പെണ്‍കുട്ടിയെ വെള്ളത്തിലേക്കിടുകയായിരുന്നു. കെട്ടുകഥകളിലൊക്കെ മന്ത്രവാദിനികള്‍ അവരുടെ ഇരകളെ ജീവനോടെ വേവിക്കുന്ന രംഗം പുനരാവിഷ്കരിക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം. കാര്‍ണിവലിനിടെ തമാശയ്ക്കൊപ്പിച്ചതാണെങ്കിലും, സംഗതി ഗൗരവമായതോടെ, മന്ത്രവാദിനിയുടെ വേഷമിട്ട രണ്ട് സ്ത്രീകളും സംഭവസ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു.
പൊള്ളലേറ്റ പെണ്‍കുട്ടി അലമുറയിട്ട് കരയുമ്പോഴും മറ്റുള്ളവര്‍ ആസ്വദിച്ച്‌ വണ്ടിവലിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ ആരോ വണ്ടിയില്‍ക്കയറി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. അപ്പോഴേക്കും മന്ത്രവാദിനികള്‍ മുങ്ങിയിരുന്നു. ആശുപത്രിയിലാക്കിയ പെണ്‍കുട്ടിക്ക് ഒരാഴ്ചയിലേറെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്. 2003 മുതല്‍ക്ക് എപ്പിന്‍ഗേമില്‍ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കാര്‍ണിവലാണിത്. വിച്ച്‌ക്രാഫ്റ്റ് കാര്‍ണിവല്‍ എന്നാണിതിന്റെ പേര്.


Post A Comment: