കേസില്‍ നീതിപൂര്‍വമായ വിചാരണ നടക്കുമോ എന്നാണ് സുനിലിനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചത്.

അങ്കമാലി: കാശുള്ളവര്‍ കേസില്‍ നിന്ന് രക്ഷപെടുമെന്ന് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍  ഹാജരാക്കാന്‍ എത്തിച്ചപേ്പാഴാണ് സുനില്‍ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. കേസില്‍ നീതിപൂര്‍വമായ വിചാരണ നടക്കുമോ എന്നാണ് സുനിലിനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചത്. കാശുള്ളവന്‍ കേസില്‍ നിന്നും രക്ഷപെടുമെന്നും കേസില്‍ താന്‍ മാത്രമായത് കണ്ടില്ലേ എന്നും സുനി ചോദിച്ചു. അതേസമയം കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട പ്രതികള്‍ ഒഴികെയുള്ളവരെ ഇന്ന് കോടതിയില്‍ ഹാജരാക്കി. ഇവരുടെ റിമാന്‍ഡ് നീട്ടി അങ്കമാലി മജിസ്ട്രേറ്റ് കോടതി വീണ്ടും ജയിലി 
ലേക്ക് അയച്ചു.

Post A Comment: