വെള്ളിയാഴ്ച വൈകീട്ടോടെ തളര്‍ന്നു വീഴുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.

കുന്നംകുളം: ആനക്കേരളത്തിനു മറ്റൊരു നഷ്ടം കൂടി, തലയെടുപ്പുള്ള ഇളമുറക്കാരിലെ ശ്രദ്ദേയന്‍ കുന്നംകുളം ശിവന്‍ ചരിഞ്ഞു. നീരോലിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിലേറെയായി പട്ടാമ്പി റോഡിലുള്ള കെട്ടുതറയില്‍ തളച്ചിരിക്കുകയായിരുന്നു. തീറ്റയെടുക്കാന്‍ മടികാണിച്ചു തുടങ്ങിയതോടെ കഴിഞ്ഞ രണ്ടു ദിവസവും ഡോക്ടര്‍മാര്‍ എത്തി ചികിത്സ നല്‍കി വരികയായിരുന്നു. ഇതിനിടയില്‍ വെള്ളിയാഴ്ച വൈകീട്ടോടെ തളര്‍ന്നു വീഴുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. കുന്നംകുളം സ്വദേശി കരുമുത്തില്‍ രാജന്‍റെ ഉടമസ്ഥതയിലുള്ള മൂന്ന് കൊമ്പന്മാരില്‍ ഒന്നാണ് ഇരുപത്തിയൊന്നു വയസുമാത്രമുള്ള ശിവന്‍. ഒമ്പത് അടി കാലിഞ്ച് ഉയരമുണ്ടായിരുന്ന ശിവന്‍, ഭാവിയിലെ മികച്ച കൊമ്പന്‍ എന്ന് ആനപ്രേമികള്‍ക്കിടയില്‍ പേരെടുത്തിരുന്നു. ഹൃദയ സ്തംഭനം ആണ് ചെരിയാനുണ്ടായ കാരണം  എന്ന് പറയപ്പെടുന്നു. വെറ്റിനറി ഡോക്ടര്‍മാരെത്തി പോസ്റ്റുമാര്‍ട്ടം നടത്തിയതിനു ശേഷം മാത്രമേ കാരണം സ്ഥിരീകരിക്കാനാകൂ.

Post A Comment: