,500 ലധികം പേരെ നഗരത്തിലുടനീളം വ്യാപകമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായതിനാല്‍ മാറ്റി പാര്‍പ്പിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തലസ്ഥാനത്ത് ശക്തമായ വെള്ളപ്പൊക്കത്തിലും , മണ്ണിടിച്ചിലിലും നാലു പേര്‍ മരിക്കുകയും രണ്ട് പേരെ കാണാതാവുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ആരംഭിച്ച കൊടുങ്കാറ്റും , മഴയും ജക്കാര്‍ത്തയില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടാക്കിയത്.
ജക്കാര്‍ത്തയിലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന 6,500 ലധികം പേരെ നഗരത്തിലുടനീളം വ്യാപകമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായതിനാല്‍ മാറ്റി പാര്‍പ്പിച്ചു. മണ്ണിടിച്ചിലിലാണ് രണ്ട പേരെ കാണാതായതും, നാലു പേര്‍ മരിക്കുകയും ചെയ്തത്.
കവാംഗ്, സെലിലിതന്‍, കലിബട്ട തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം രണ്ട് മീറ്റര്‍ ഉയരത്തിലാണ് ഉണ്ടായത്. ഓരോ വര്‍ഷവും ജക്കാര്‍ത്തയില്‍ ഇത്തരത്തില്‍ വെള്ളപ്പൊക്കം ഉണ്ടാകാറുണ്ട്. ജനങ്ങള്‍ കൂടുതല്‍ കരുതലോടെ ഇരിക്കാന്‍ ദേശീയ ദുരന്ത നിവാരണ ഏജന്‍സി നിര്‍ദേശം നല്‍കിയിട്ടുണ്ട്.


Post A Comment: