പച്ച മനുഷ്യനെ വെട്ടിക്കൊല്ലുന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്


കോട്ടയം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതിയാകാത്ത ഏക പാര്‍ട്ടി സി.പി.ഐയാണെന്ന് കാനം അവകാശപ്പെട്ടു. പച്ച മനുഷ്യനെ വെട്ടിക്കൊല്ലുന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കൈ എടുക്കണമെന്നും കാനം കൂട്ടിച്ചേര്‍ത്തു.സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാനം. കെ.എം മാണിയും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയും എല്‍.ഡി.എഫില്‍ വേണ്ടന്ന നിലപാട് കാനം ആവര്‍ത്തിച്ചു. ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ മാണിയില്ലാതെയാണ് ഇടതുമുന്നണി വിജയിച്ചത്.

Post A Comment: