ചെറുതുരുത്തി: കേരള കലാമണ്ഡലം കല്പിത സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായി ഡോ.ടി.കെ.നാരായണന്‍ ചുമതലയേറ്റു. വള്ളത്തോള്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷം വള്ളത്തോള്‍ നഗര്‍ ക്യാമ്പസ്സിലെത്തിച്ചേര്‍ന്ന ടി.കെ.നാരായണന്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയും കലാമണ്ഡലത്തിന്റെ വൈസ് ചാന്‍സലര്‍ ഇന്‍ചാര്‍ജ്ജുമായിരുന്ന റാണി ജോര്‍ജ്ജ് ഐ.എ.എസില്‍ നിന്നാണ് ചുമതലയേറ്റത്. കേരള കലാമണ്ഡലം കല്പിത സര്‍വ്വകലാശാലയെ സമ്പൂര്‍ണ്ണ സാംസ്‌കാരിക സര്‍വ്വകലാശാലയാക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് വൈസ് ചാന്‍സലര്‍ ഡോ.ടി.കെ.നാരായണന്‍ ആമുഖ പ്രസംഗത്തില്‍ വ്യക്തമാക്കി. ചടങ്ങില്‍ ഭരണസമിതി അംഗങ്ങളായ ഡോ.എന്‍.ആര്‍.ഗ്രാമപ്രകാശ്, ടി.കെ.വാസു, കലാമണ്ഡലം പ്രഭാകരന്‍, വള്ളത്തോള്‍ വാസന്തിമേനോന്‍, രജിസ്ട്രാര്‍ ഡോ. കെ.കെ.സുന്ദരേശന്‍, അക്കാദമിക് ഡയറക്ടര്‍ ഡോ.സി.എം.നീലകണ്ഠന്‍, അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാര്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. 

Post A Comment: