ഞാന്‍ ഹിന്ദുക്കളുടെ ശത്രുവല്ല. ഞാനാരുടെയും ശത്രുവല്ല. ഇസ്ലാം ക്രിസ്തു മതങ്ങളെയും ഞാന്‍ ഇതേ രീതിയില്‍ തന്നെയാണ് കാണുന്നത്.

ചെന്നൈ: സമൂഹത്തിലെ ചിലര്‍ തന്നെ ഹിന്ദു വിരുദ്ധനായി ചിത്രീകരിക്കുന്നതിനെതിരെ നടന്‍ കമലഹാസന്‍ രംഗത്തെത്തി. തമിഴ് മാസികയായ ആനന്ദ വികടനിലെ സ്ഥിരം പംക്തിയിലാണ് താരം താന്‍ ഹിന്ദു വിരുദ്ധനല്ലെന്ന് തുറന്ന് പറഞ്ഞത്. സഹോദരന്‍ ചന്ദ്രഹാസനും മകള്‍ ശ്രുതി ഹാസനും കടുത്ത ഹിന്ദു മത വിശ്വാസികളായിരിക്കെ, താന്‍ എങ്ങനെ ഹിന്ദു മതത്തിന് എതിരാകുമെന്ന് അദ്ദേഹം ചോദിച്ചു.

ഞാന്‍ ഹിന്ദുക്കളുടെ ശത്രുവല്ല. ഞാനാരുടെയും ശത്രുവല്ല. ഇസ്ലാം ക്രിസ്തു മതങ്ങളെയും ഞാന്‍ ഇതേ രീതിയില്‍ തന്നെയാണ് കാണുന്നത്. ഗാന്ധി, അംബേദ്കര്‍, പെറിയാര്‍ തുടങ്ങിയവരെയാണ് ഞാന്‍ ഗുരുക്കന്മാരായി സ്വീകരിച്ചിട്ടുള്ളത്. ഞാനവരെയെല്ലാവരെയും ഒരുപോലെയാണ് ബഹുമാനിക്കുന്നത്. ഇതൊന്നും താന്‍ വോട്ട് കിട്ടാന്‍ വേണ്ടി പറയുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


ഫെബ്രുവരി 21ന് തുടങ്ങുന്ന തന്റെ ആദ്യ രാഷ്ട്രീയ പ്രചാരണ യാത്രയില്‍ ജനങ്ങളോട് സംവദിച്ച്‌ തമിഴ്നാട്ടിലെ രാഷ്ട്രീയ ചിത്രം മാറ്റുകയാണ് ലക്ഷ്യം. ജനങ്ങളോട് നേരിട്ട് സംവദിക്കുന്നതിലൂടെ മാത്രമേ രാഷ്ട്രീയക്കാരെ ഇന്നത്തെ ജീര്‍ണാവസ്ഥയില്‍ നിന്നും മോചിപ്പിക്കാനാകൂ എന്നും അദ്ദേഹം കുറിച്ചു.

രാജ്യത്ത് ഹിന്ദു തീവ്രവാദം വലതു പക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ ഗ്രസിച്ചിരിക്കുകയാണെ കമലഹാസന്റെ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. എന്നാല്‍ ഹിന്ദുമതത്തെക്കുറിച്ചുള്ള തന്റെ നിലപാടുകളെ മാദ്ധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്നാണ് താരം പിന്നീട് ഇതേപ്പറ്റി പറഞ്ഞത്. തന്റെ കുടുബത്തിലും ഹിന്ദു മതത്തില്‍ വിശ്വസിക്കുന്നവരുണ്ട്. താന്‍ ഒരിക്കലും ഹിന്ദുമതത്തെ അവഹേളിക്കുന്ന രീതിയില്‍ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

Post A Comment: