അഴിമതിക്കെതിരായ നിലപാടണ് മുന്നണിയെ അധികാരത്തിലെത്തിച്ചതെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു


തൃശൂര്‍: കേരളാ കോണ്‍ഗ്രസിനെയും കെ.എം മാണിയെയും എല്‍.ഡി.എഫ് മുന്നണിയിലേക്ക് ക്ഷണിക്കുന്നതിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. അഴിമതിക്കെതിരായ നിലപാടണ് മുന്നണിയെ അധികാരത്തിലെത്തിച്ചതെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും എതിരെയാണ് ബദല്‍ സൃഷ്ടിക്കേണ്ടത്. കുറുക്കു വഴിയിലൂടെ മുന്നണിയെ ശക്തിപ്പെടുത്താനില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 'കേരളം ഇന്നലെ, ഇന്ന്, നാളെ' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു കാനം.

കെ.എം മാണിയെ വേദിയിലിരുത്തിയാണ് കാനത്തിന്‍റെ പരാമര്‍ശം. വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫി.ന് മാത്രമേ വോട്ടു കൂടിയുള്ളൂ. മറ്റു പാര്‍ട്ടികള്‍ക്കെല്ലാം വോട്ടു കുറഞ്ഞു. കേരളത്തിലെ തദ്ദേശ സ്ഥാപന ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫ് മെച്ചപ്പെട്ട വിജയം കരസ്ഥമാക്കുന്നു. ഇതെല്ലാം കാണിക്കുന്നത് ഇടതുമുന്നണിയുടെ രാഷ്ട്രീയത്തെ ജനം അംഗീകരിക്കുന്നു എന്നാണ്. വര്‍ത്തമാനകാല സാഹചര്യത്തില്‍ ഇടതുമുന്നണിക്കു വലിയ സാധ്യതയുണ്ട്. മുഖ്യധാരാ ഇടതുപാര്‍ട്ടികളില്‍ സി.പി.എമ്മും സി.പി.ഐയും മാത്രമാണ് ഒരുമിച്ചു നില്‍ക്കുന്നതെന്നും കാനം പറഞ്ഞു. 

അതേസമയം തനിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ക്ക് പ്രതികരിക്കാതെയാണ് മാണി സെമിനാറില്‍ സംസാരിച്ചത്. രാഷ്ട്രീയ കാര്യങ്ങള്‍ ഒന്നും തന്നെ മാണി തന്റെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയില്ല.

Post A Comment: