കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ്സിനടിയില്‍ കുടുങ്ങിയ മൃതദേഹവുമായി വാഹനം ഓടിയത് 70 കി.മീറ്റര്‍.

സംഭവവുമായി ബന്ധപ്പെട്ട് ശാന്തിനഗര്‍ ഡിപ്പോയിലെ ഡ്രൈവറായ മൊഹിനുദ്ദീനെ പൊലിസ് അറസ്റ്റ് ചെയ്തു.

 ബംഗളൂരു: കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ്സിനടിയില്‍ കുടുങ്ങിയ മൃതദേഹവുമായി വാഹനം ഓടിയത് 70 കി.മീറ്റര്‍. 
കൂനൂരുവില്‍ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ബസ്സിനടിയിലാണ് മൃതദേഹം കുടുങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറായ മൊഹിനുദ്ദീനെ പൊലിസ് അറസ്റ്റ് ചെയ്തു.
ബംഗളൂരുവിലെത്തിയ ബസ് ഡിപ്പോയില്‍ കഴുകുന്നതിനിടെയാണ് മൃതദേഹം കുടുങ്ങിക്കിടക്കുന്നതായി കണ്ടത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലിസ് കേസെടുത്തു. 30നും 40നും ഇടയില്‍ പ്രായമുള്ളയാളുടെ മൃതദേഹമാണെന്ന് കരുതപ്പെടുന്നു.

മൈസൂരു-മാണ്ഡ്യ-ചന്നപട്ടണ വഴിയാണ് ബസ് ബംഗളൂരുവിലേക്ക് വന്നത്. ചന്നപട്ടണത്ത് വച്ച് ബസ്സിനടിയില്‍ ശബ്ദം കേട്ടിരുന്നു. കല്ല് അടിയില്‍ തട്ടിയതെന്നാണ് താന്‍ കരുതിയതെന്നും കണ്ണാടിയിലൂടെ പിന്‍വശത്തേക്ക് നോക്കിയപ്പോള്‍ അസ്വാഭാവികമായി മറ്റൊന്നും കാണാത്തതിനാലാണ് താന്‍ യാത്ര തുടര്‍ന്നതെന്നും ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു. ബസ്സിനടിയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള പുരുഷനാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. അശ്രദ്ധമായി വാഹനമോടിച്ചുവെന്ന കുറ്റമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Post A Comment: